മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി

താനൂർ : മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നും തുടങ്ങി ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുന്ന മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി, സ്വാതന്ത്രസമരത്തിന് നിർണായപങ്ക് വഹിച്ച താനൂരിന്റെ മണ്ണിൽ യാത്രയെത്തിയത് നാട്ടുകാർക്ക് നവ്യനുഭൂതിയായിമാറി, സമൂഹത്തിലെ വിത്യസ്ത ചിന്താധാരായിലുള്ളവർ യാത്രയെ സ്വീകരിക്കാൻ അണിനിരന്നു, വൈകിട്ട് നാല് മണിക്ക് താനൂരിൽ എത്തിയ യാത്രക്ക് താനൂർ ജങ്ഷനിലാണ് സ്വീകരണമൊരുക്കിയത്.

മലബാർ സമരാനുസ്മരണ യാത്രക്ക് താനൂരിൽ നൽകിയ സ്വീകരണം സമര സമിതി സംസ്ഥാന ജോ:കൺവീനർ കെ പി ഒ റഹ്മത്തുള്ള ഉത്ഘാടനം ചെയ്യുന്നു.

സീകരണ ചടങ്ങ് മുതിർന്ന പത്ര പ്രവർത്തകനും മലബാർ സമര അനുസ്മരണ സമിതി സംസ്ഥാന ജോ: കൺവീനറുമായ കെ പി ഒ റഹ്‌മത്തുല്ല ഉത്ഘാടനം ചെയ്തു താനൂരിലെ സ്വതന്ത്ര സമര പോരാളി ഉമ്മയ് ത്താനകത്ത് കുഞ്ഞികാദർ സാഹിബിന്റെ പൗത്രനും പോഗ്രാം കമ്മിറ്റി ചെയർമാനുമായ കുഞ്ഞിക്കാദർ അദ്ദ്യക്ഷത വഹിച്ചു, എ പി മഹമ്മദ്ശരീഫ്, പ്രഫസർ : വി പി ബാബു, ഹംസു മേപ്പുറത്ത് (എൻ സി പി )സുലൈമാൻ മീനടത്തൂർ (പി ഡി പി) കെ കുഞ്ഞിമുഹമ്മദ് ( പി എഫ് ഐ ) എൻ പി അഷ്‌റഫ്‌ (എസ് ഡി പി ഐ )സി മുഹമ്മദ്‌ ബഷീർ(വ്യാപാരി വ്യവസായി ഏകോപന സമിതി) പി വി ശുകൂർ(വെൽഫെയർപാർട്ടി )ടി വി ഉമ്മർക്കോയ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പോഗ്രാം കൺവീനർ എം മൊയ്തീൻ കുട്ടി സ്വാഗതവും ജാഥക്യാപ്റ്റൻ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു, വാരിയൻകുന്നന്റെയും മലബാർ സമര ചരിത്രങ്ങളുടെയും പുസ്തക വണ്ടിയും ബ്രിട്ടീഷുകാർക്കെതിരെ മലബാറിലെ മാപ്പിളപോരാളികളുടെ പോരാട്ടവീര്യത്തിന്റെ ചരിത്രാവിഷ്കാരം അതിജീവന കലാ സമിതിയുടെ ചോര പൂത്ത പടനിലങ്ങൾ എന്ന നാടകം ചടങ്ങിൽ അവതരിപ്പിച്ചു, കോരിതരിപ്പിക്കുന്ന പാട്ട് വണ്ടിയിലെ പടപാട്ടുകൾ ചടങ്ങിന് കൊഴുപ്പേകി.