അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണം: വിസ്ഡം

തിരൂർ : വിശ്വാസത്തിൻ്റെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഏരിയാ വിചാരവേദി ആവശ്യപ്പെട്ടു.

വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ നടക്കുന്ന സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായാണ് വിചാരവേദി സംഘടിപ്പിച്ചത്.

ജനങ്ങളുടെ വിശ്വാസ താല്പര്യങ്ങളെ മറയാക്കി സമ്പത്തും, ജീവനും കൊള്ളയടിക്കുന്ന പൗരോഹിത്യ ചൂഷകരെ സമൂഹം തിരിച്ചറിയണം

വിശുദ്ധ വചനങ്ങളെയും, അദ്ധ്യാപനങ്ങളെയും മറയാക്കി സമൂഹത്തിൽ മന്ത്രവാദ, ആത്മീയ വാണിഭം നടത്തുന്ന മാഫിയക്കെതിരെ മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹനീഫ ഓടക്കൽ സംഗമത്തിന് അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.
മുസ്തഫ മദനി, നിഷാദ് സലഫി, നിയാസ് കക്കാട് തുടങ്ങിയവർ സംസാരിച്ചു.