പൊന്നാനി ദേശീയ പാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി
പൊന്നാനി: സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി.
അയൽസംസ്ഥാനങ്ങൾ പെട്രോളിയം നികുതിയിൽ കുറവ് വരുത്തിയിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയത്തിൽ മാറ്റം വരുത്തണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വി സയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷതവഹിച്ചു.
സി ഹരിദാസ്, എം വി ശ്രീധരൻമാസ്റ്റർ,കെ ശിവരാമൻ, ടി കെ അഷ്റഫ്, അഡ്വ എൻ എ ജോസഫ്, അഡ്വ സിദ്ദീഖ് പന്താവൂർ,കെ എം അനന്തകൃഷ്ണൻ മാസ്റ്റർ, എ പവിത്ര കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഉപരോധ സമരത്തിന് കല്ലാട്ടയിൽ ഷംസു, പുന്നക്കൽ സുരേഷ്,കെ ജയപ്രകാശ്, എം അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.