Fincat

സ്വർണവില കുത്തനെ ഉയരങ്ങളിലേക്ക്


തിരുവനന്തപുരം: സ്വർണവില ഉയരുമെന്ന പ്രവചനത്തിന് പിന്നാലെ, ദിവസേന സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഇന്നലെ പവന് 160 രൂപ വർധിച്ച് 36,160 രൂപയായിരുന്നെങ്കിൽ ഇന്ന് പവന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 36,720 രൂപയാണ്. ഗ്രാമിന് 70 രൂപ കൂടി 4590 രൂപയായി.

1 st paragraph

തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതിരുന്നതിന് ശേഷമായിരുന്നു ഇന്നലെ വില കൂടിയത്. നവംബർ ആറ് മുതൽ നവംബർ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്നലെ നേരിയ രീതിയിൽ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം പവന് വില 36,000 ന് മുകളിൽ കടന്നതും നവംബർ ആറിനായിരുന്നു.

വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബർ രണ്ടിന് വില ഉയർന്ന് പവന് 35,840 രൂപയായി.

2nd paragraph

കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.