Fincat

ലോകം കണ്ടതിൽ മികച്ച ഭരണാധികാരി നെഹ്റു: അഡ്വ. വി.എസ്. ജോയ്

അങ്ങാടിപ്പുറം: ലോകം കണ്ട ഭരണാധികാരികളിൽ ആദർശം കൈവിടാതെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ച് തൻ്റെ രാജ്യത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കിയ മഹാനായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് മലപ്പുറം DCC പ്രസിഡണ്ട് അഡ്വ. വി. എസ്. ജോയ് പ്രസ്താവിച്ചു.
രാഷ്ട്ര ശിൽപ്പിയായ നെഹ്റുവിനെ തമസ്ക്കരിച്ച് ഭാരത ചരിത്രത്തെ വളച്ചൊടിക്കാമെന്ന ഫാസിസ്റ്റ് നയം പിന്തുടരുന്ന ഇന്നത്തെ ഭരണാധികാരികൾ നാടിന് ശാപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1 st paragraph

ശിശുദിനാഘോഷ ഭാഗമായി ജവഹർ ബാൽമഞ്ച് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചാച്ചാജി സ്മൃതി സംഗമവും , ജില്ലാ വർണോത്സവ – ക്വിസ് മത്സരവും അങ്ങാടിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2nd paragraph

ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ആശയങ്ങളുടെ പിന്തുടർച്ചക്കു മാത്രമേ ഭാരതത്തെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല അഭിപ്രായപ്പെട്ടു.

ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് ആധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.എസ്. അനീഷ് , മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി. ഷഹർബാൻ, ബാൽമഞ്ച് സംസ്ഥാന കോ ഓർഡിനേറ്റർ കെ.എം.ഗിരിജ, ബ്ലോക്ക് ചെയർമാൻമാരായ സിബി ചെറിയോത്ത് , ടി.അഫ്സാർ ബാബു, ജില്ലാ വൈസ് ചെയർമാൻ സലീഖ് മോങ്ങം, ജില്ലാ കോ-ഓർഡിനേറ്റർ കണ്ണൻ നമ്പ്യാർ, സേവാദൾ ദേശീയ കോ-ഓർഡിനേറ്റർ പി. വിശ്വനാഥൻ, സലീന താണിയൻ, മഹേഷ് കൂട്ടിലങ്ങാടി,
ബാബു പുഴക്കാട്ടിരി , മുസ്തഫ പുത്തനങ്ങാടി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു.
പി. ഷഹർബാൻ ആധ്യക്ഷത വഹിച്ചു.
പി.ടി.എം. ബഷീർ , വത്സല കോഡൂർ, എം.കെ. ചോയിക്കുട്ടി, എം.കെ മുരളീധരൻ, ശ്രീലക്ഷ്മി, എന്നിവർ പ്രസംഗിച്ചു.
മത്സര വിജയികൾക്ക്ജോർജ് കൊളത്തൂർ സമ്മാനദാനം നടത്തി.