കാർഷിക വിപണന രംഗത്ത് സംസ്ഥാനത്ത് ഒരു പുത്തൻ മാതൃക തീർക്കുകയാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ കതിരിനൊരു കരുതൽ നെൽകർഷകർക്ക് കൂലിച്ചെലവ് വിതരണോത്ഘാടനം , കാർഷിക വിപണന ശൃംഖല ഒരുക്കൽ , സഞ്ചരിക്കുന്ന വിപണന കേന്ദ്രം ഉദ്ഘാടനം എന്നിവ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് പ്രതിപക്ഷ ഉപ നേതാവ് ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവ്വഹിച്ചു . കാർഷിക വിപണന രംഗത്ത് സംസ്ഥാനത്ത് ഒരു പുത്തൻ മാതൃക തീർക്കുകയാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സഞ്ചരിക്കുന്ന വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകരിൽ നിന്നും നാടൻ ഉല്പന്നങ്ങൾ ശേഖരിക്കുകയും ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ നാടൻ ഉല്പന്നങ്ങളും ജൈവ ഉല്പന്നങ്ങളും ലഭ്യമാകകുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് .

സ്വാഗതം അബൂബക്കർ മാസ്റ്റർ പുളിക്കൽ ( വൈസ് പ്രസിഡന്റ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി. മണ്ണിൽബെൻസീറ ( പ്രസിഡന്റ് ന്ദര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിശദീകരണം : പ്രകാശ് പുത്തൻ മഠത്തിൽ , എ.ഡി.എ ഉദ്ഘാടനം : ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി , ബഹു . എം.എൽ.എ വേങ്ങര നിയോജക മണ്ഡലം ആശംസകൾ ശ്രീമതി ഹസീന ഫസൽ , പ്രസിഡന്റ് വേങ്ങര ഗ്രാമ പഞ്ചായത്ത് ശ്രീ.യു.എം.ഹംസ ( പ്രസിഡന്റ് കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ശ്രീമതി സലീമ ടീച്ചർ ( പ്രസിഡന്റ് പറപ്പൂർ ഗ്രാമ പഞ്ചായത്ത് ) ശ്രീമതി.സഫിയ എം ( വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ , വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശ്രീ.സഫീർ ബാബു ( ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് )

ശ്രീ.പി.അബ്ദുൽ അസീസ് , മെമ്പർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശ്രീമതി.ശ്രീകല ( പ്രിൻസിപ്പൽ കൃഷി ഓഫീസർ മലപ്പുറം ) ശ്രീ.മുഹമ്മദ്കുട്ടി ( പ്രസിഡന്റ് സർവ്വീസ് കോ – ഓപ്പറേറ്റീവ് ബാങ്ക് , വേങ്ങര നന്ദി : ശ്രീ.ഹൈദ്രോസ് പൊട്ടേങ്ങൽ , ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ