എം.ഡി.എം.എയുമായി രണ്ടു പേർ കോട്ടയ്ക്കൽ പോലീസിന്റെ പിടിയിൽ

കോട്ടയ്ക്കൽ: ലഹരിവസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. പൂക്കിപ്പറമ്പ് കടക്കോടൻ ഹമീദ് (20), വേങ്ങര നമ്പൻക്കുന്നത്ത് ഫവാസ് (19) എന്നിവരെയാണ് കോട്ടയ്ക്കൽ പോലീസ് അറസ്റ്റ്‌ ചെയ്തത്.

കൈമാറ്റം ചെയ്യാനായി കൈയിൽവെച്ച 0.15 മില്ലിഗ്രാം എം.ഡി.എം. ഇവരിൽനിന്ന് കണ്ടെടുത്തു. പ്രതികളെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു