സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കി
സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായിരിക്കും. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. ജൂണില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. തുടര്‍ന്നാണ് ബോര്‍ഡ് ഉത്തരവിറക്കിയത്. 1997 മുതല്‍ പ്രതിമാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായാണ് വൈദ്യുതി നല്‍കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിധി ഉയര്‍ത്തുന്നത്. കണക്റ്റ‍് ലോഡില്‍ മാറ്റം വരുത്താതെയാണ് തീരുമാനം. ഇതോടൊപ്പം 50 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ഒന്നര രൂപയേ ഈടാക്കൂ. നേരത്തെ ഇത് 40 യൂണിറ്റ് വരെയായിരുന്നു. പുതുക്കിയ ഉത്തരവ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും.