Fincat

എസ്.ഡി.പി.ഐ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

താനൂർ : നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി നവംമ്പർ പതിനഞ്ച് മുതൽ മുപ്പത് വരെ നടത്തുന്ന മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ തന്നാളൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു,
കഴിഞ്ഞ ദിവസം വൈകിട്ട് താനൂർ മൂലക്കലിൽ നടന്ന സംഗമം എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്റർ ഉത്ഘാടം ചെയ്തു കേരളത്തിൽ എൽ ഡി എഫ് യു ഡി എഫ് എൻ ഡി എ മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നടന്നു കൊണ്ടിരിക്കുന്നു ഹലാൽ ഭക്ഷണത്തിന്റെ പേരിലും മറ്റു വിഷയങ്ങളിലും ആർ എസ് എസ്സിന് പിന്തുണനൽകുന്ന അല്ലങ്കിൽ അവരെ വെള്ളപൂശുന്ന നിലപാടാണ് കേരളത്തിലെ ഭരണ പക്ഷവും പ്രതിപക്ഷവും എടുക്കുന്നത് എന്ന് ഉത്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു,

1 st paragraph

പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപോക്കർ അരീക്കാട് അദ്ദ്യക്ഷത വഹിച്ചു, മണ്ഡലം ജോ: സെക്രട്ടറി മൊയ്തീൻ കുട്ടി വിഷയാവതരണം നടത്തി ,ടി കെ എൻ ബഷീർ സ്വാഗതവും അഷ്‌റഫ്‌ മൂലക്കൽ നന്ദിയും പറഞ്ഞു,
പാർട്ടിയിലേക്ക് കടന്ന് വന്ന പുതിയ പ്രവർത്തകരെ എ കെ അബ്ദുൽ മജീദ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

2nd paragraph