എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്
ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീൻ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുൽ മജീദ് ഫൈസി, സീതാറാം കൊഹിവാൾ, യാസ്മിൻ ഫാറൂഖി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.
സെക്രട്ടറിമാരായി അൽഫോൻസ് ഫ്രാങ്കോ, റിയാസ് ഫറങ്കിപേട്ട്, തയീദുൽ ഇസ്ലാം, അബ്ദുൽ സത്താർ, ഫൈസൽ ഇസ്സുദ്ദീൻ, റൂണാ ലൈല എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുൽ റഊഫ് ഇൻഡോർ ആണ് പുതിയ ട്രഷറർ. നവംബർ 22, 23 തിയ്യതികളിൽ ചെന്നൈ റായ്പുരത്തുള്ള റംസാൻ മഹലിൽ നടന്ന എസ്ഡിപിഐ ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നാഷനൽ വർക്കിങ് കമ്മിറ്റി അംഗങ്ങളായി ദഹലാൻ ബാഖവി, കെ എച്ച് അബ്ദുൽ മജീദ്, ഡോ. മെഹബൂബ് ആവാദ്, അബ്ദുൽ വാരിസ്, പ്രഫ. പി കോയ, മുഹമ്മദ് മുബാറക്, റിസ് വാൻ ഖാൻ, ഡോ. നിസാമുദ്ദീൻ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, അബ്ദുൽ ഹന്നാൻ, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ഗുരുജന്ദ് സിങ്, അഷ്ഫാഖ് ഹുസൈൻ, സദാശിവ് ത്രിപാദി, അശോക് യാദവ്, സയീദ് സാദിയ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് കാമിൽ, സഹീർ അബ്ബാസ്, ഉമർ ഫാറൂഖ് എ എസ്, മുഹിയുദ്ദീൻ ചെന്നൈ, മുഹമ്മദ് അഷ്റഫ്, സി പി അബ്ദുൽ ലത്തീഫ്, അഡ്വ. ഷമീം അക്തർ, മുനവ്വർ ഹുസൈൻ ചതുർവേദി, സഫർ ഉബൈദ്, കൗസർ ബാനു, പി പി മൊയ്തീൻ കുഞ്ഞ് എന്നിവരെയും തിരഞ്ഞെടുത്തു.