Fincat

കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയില്‍

പരപ്പനങ്ങാടി: 420 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ചെറമംഗലം സ്വദേശി ആലസം പാട്ട് വീട്ടില്‍ റഷീദ് (39) ആണ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ ചിറമംഗലം ഭാഗത്തു നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

റെയ്ഡില്‍ പ്രവന്റീവ് ഓഫിസര്‍ കെ പ്രദീപ് കുമാര്‍, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ പി എം ലിഷ, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, അരുണ്‍, വിനീഷ് പങ്കെടുത്തു