ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു.

ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാര്‍ക്ക് ജീവന്‍ നഷ്ടമായി.
ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.
ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് ജവാന്മാര്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ബംഗറുകളും ഇന്ത്യ തകര്‍ത്തു