ലക്ചേഴ്സ് ഓൺ ഇസ്ലാമിക് എക്കണോമിക്സ് പ്രകാശനം ചെയ്തു
തിരൂർ: പ്രശസ്ത സാമ്പത്തിക ചിന്തകൻ ഡോക്ടർ പി ഇബ്രാഹിം രജിച്ച ലെറ്റേഴ്സ് ഓൺ ഇസ്ലാമിക് എക്കണോമിക്സ് എന്ന ഗ്രന്ഥം വൈലത്തൂരിൽ പ്രകാശനം ചെയ്തു. കേരള സർവ്വകലാശാല പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു ഡോക്ടർ പി ഇബ്രാഹിം. അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. അദ്ദേഹത്തിൻറെ വീട്ടുമുറ്റത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ അദ്ദേഹത്തിൻറെ സഹപാഠിയും ജില്ലാ രജിസ്ട്രാളുമായിരുന്ന എം. ശ്രീധരൻ സഹപാഠി ഡോക്ടർ ശൈഖ് മുഹമ്മദിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രകാശനച്ചടങ്ങിൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് കേരള ചാപ്റ്റർ കോഓഡിനേറ്റർ പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. കേരളത്തിൽ ഒരുപാട് കാലമായി സാമ്പത്തിക ശാസ്ത്ര ഗവേഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം ആണ് ഡോ. പി ഇബ്രാഹീമെന്ന് പ്രഫ.പി കോയ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
അദ്ദേഹത്തിൻറെ നിരീക്ഷണങ്ങളും അദ്ദേഹത്തിൻറെ പ്രവചനങ്ങളും സാമ്പത്തിക ശാസ്ത്ര രംഗത്ത് യാഥാർത്ഥ്യമായി പുലർന്നിട്ടും ഗൾഫ് പണത്തെ കുറിച്ചും മറ്റും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നുവെന്ന് പുതിയ കാലത്ത് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. പോണ്ടിച്ചേരി സർവകലാശാലയിൽ അധ്യാപകനായിരിക്കെ വിദ്യാർഥികളിൽ നിന്നും ലഭിച്ച പ്രചോദനമാണ് തനിക്ക് ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര മേഖലയിൽ പുതിയ ഗവേഷണങ്ങൾ നടത്താൻ പ്രചോദനമായതെന്ന് ഇബ്രാഹീം മറുപടി പ്രസംഗത്തിൽ പറഞ്ഞു. കെ പി ഒ റഹ്മത്തുല്ല അബ്ദുല്ലക്കുട്ടി വൈലത്തൂർ എന്നിവർ സംസാരിച്ചു.