Main Banner

പൊന്നാനിയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞു; 25 ഓളം പേർക്ക് പരിക്ക്.

പൊന്നാനി: പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലുള്ളത്.

1 st paragraph

വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. 45ഓളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു. സ്ഥിരം അപകടമേഖലയായ പുതുപൊന്നാനി സെൻ്ററിലാണ് സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഗാലക്സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സാരമായി പരിക്കുപറ്റിയ ലില്ലി(56), പ്രസന്ന(52), അതുല്യ(21), നിക്സൺ(13), ബാസിൽ(14), നിഷ(37), ലില്ലി(57), സാലി(51), അൽഫോൻസ(12), ആലീസ് എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

2nd paragraph