യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021: തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ
തിരൂർ: സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന് – തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ മലപ്പുറം ജില്ലാതല ആശയ രൂപീകരണം
കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക്-ടാങ്കും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്).
കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ 2018 മാർച്ച് 24നു പ്രവർത്തനമാരംഭിച്ച കെ-ഡിസ്‌ക്, 2021 മെയ് 4നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയർമാനും ബഹുമാനപ്പെട്ട ധനമന്ത്രി വൈസ് ചെയർമാനുമായ സൊസൈറ്റി ആയി പുനഃസംഘടിപ്പിച്ചു.
സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് (ഐ സി എ ആർ ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്ക് 37 വയസ്സ് വരെ) അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ കെ-ഡിസ്‌ക് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP).
രണ്ടു മുതൽ അഞ്ചുവരെ അംഗങ്ങളുള്ള ടീമുകളായി ആണ് വിദ്യാർത്ഥികൾ ഈ പരിപാടിയിലേക്ക് രജിസ്റ്റർ ചെയേണ്ടത്.
ഈ ടീമുകൾക്ക് പരമാവധി മൂന്നു വർഷത്തേക്കാണ് കെ-ഡിസ്‌ക് പ്രോത്സാഹനം നൽകുക.
വളരെ വ്യത്യസ്ത നിറഞ്ഞ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പായ 2021 -2024 ഘട്ടത്തിൽ മുപ്പതിനായിരം ടീമുകളിൽ നിന്നായി ഒരു ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
കേരള വികസനം മുൻനിർത്തിയുള്ള വ്യത്യസ്ത വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് YIP വിഭാവനം ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുത്ത 20 മേഖലകൾ അധിഷ്ഠിതമായിട്ടായിരിക്കും YIP 2021 ൽ വിദ്യാർത്ഥികൾ അവരുടെ ആശയ രൂപീകരണം നടത്തുന്നത്.
“സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികളുടെ 30000 ആശയങ്ങൾ” എന്ന ലക്‌ഷ്യം മുൻ നിർത്തി നടപ്പാക്കുന്ന YIP 2021 ന്റെ സംസ്ഥാനതല ഉത്‌ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഡിസംബർ 02, 2021 വൈകുന്നേരം 03:30 നു നിർവഹിക്കുന്നതാണ്.
പ്രസ്തുത ചടങ്ങിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസഗവേഷണ സഥാപന മേധാവികൾ, YIP പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫെസിലിറ്റേറ്റർമാർ, സ്റ്റുഡൻസ് അംബാസിഡർമാർ കൂടാതെ വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കേണ്ടതാണ്.
YIP പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫെസിലിറ്റേറ്റർമാർക്കും, സ്റ്റുഡൻസ് അംബാസിഡർമാർക്കും, മറ്റുവിദ്യാർത്ഥികൾക്കും സഥാപന മേധാവി മുഖേനെ അറിയിപ്പ് കൊടുക്കേണ്ടതാണ്.
സംസ്ഥാന തല ഉൽഘാടനത്തിൻ്റെ വീഡിയോ കോൺഫെറൻസ് ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.
https://bit.ly/yip-inauguration
വൈ.ഐ.പി. 2021 മലപ്പുറം ജില്ലാതല ആശയ രൂപീകരണ സെമിനാറിന് അന്നേ ദിവസം
2021 ഡിസംബർ 2 ന് വൈകീട്ട് 2.30 മണിക്ക് തിരൂർ സീതി സാഹിബ് മെമ്മോറിയൽ
പോളിടെക്‌നിക്ക് കോളേജ് വേദിയാകുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സ്കൂൾ, കോളേജ്, ഐടിഐ, പോളിടെക്നിക്ക്, അധ്യാപക പ്രതിനിധികൾ, എംഎസ്എംഇ സംരംഭകർ, എന്നിവർ വിവരം മുൻകൂട്ടി താഴെ കൊടുത്തിട്ടുള്ള ഇമെയിൽ / മൊബൈൽ വഴി അറിയിക്കുവാൻ താൽപര്യപ്പെടുന്നു. വിശദ വിവരങ്ങൾക്ക്: ഹാഷിം എ.എസ്. (ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ) ഇമെയിൽ: iic@ssmpoly.ac.in
മൊബൈൽ: 9895029278