വിപ്ലവകരമായ മാറ്റത്തിന് തയ്യാറായി വിദ്യാഭ്യാസ രംഗം -മന്ത്രി വി.അബ്ദു റഹ്മാൻ
തിരൂർ: വിദ്യാഭ്യാസരംഗത്തും സാങ്കേതികരംഗത്തും അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അവ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനും , അവരുടെ ശാസ്ത്രാഭിരുചിയും തൊഴിൽ നൈപുണിയും വളർത്തിയെടുക്കുന്നതിനും സ്കൂളിൽ ആരംഭിച്ച ATL ( Atal Tinkering Lab ) സഹായകമാവുമെന്ന് ലാബ് ഉദ്ഘാടനം ചെയ്തുകൊണ്ട് കായികമന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു .
ശാസ്ത്ര സാങ്കേതികരംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സമൂഹമാണ് നമ്മുടേത്. വിദ്യാഭ്യാസരംഗം വിപ്ലവകരമായ മാറ്റത്തിന് വേദിയാകുമ്പോൾ ആധുനിക സാങ്കേതികവിദ്യ നിഷേധിക്കുന്നത് വിദ്യാർത്ഥികളോട് ചെയ്യുന്ന പാപമാണെന്നും , ലോക നിലവാരത്തിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ലാബിന്റെ തുടക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . പുതുതായി ആരംഭിക്കുന്ന ടേബിൾ ടെന്നിസ് പരിശീലനം , ആയിരം പ്രഭാഷക കാമ്പയിൻ , പപ്പായത്തോട്ടം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു . സ്കൂൾ പ്രിൻസിപ്പൽ ഡോ . ജെയ്മോൻ മേലേക്കുടി , ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് , സെക്രട്ടറി അബ്ദുൾ ഖാദർ ഷെരീഫ് , എം.ഇ.എസ്.മലപ്പുറം ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് ഷാഫി , ജലീൽ കൈനിക്കര , പി.എ.റഷീദ് , പി.പി.അബ്ദുൾറഹിമാൻ , സലാം പി ലില്ലീസ് , വി.പി. മധുസൂദനൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു .
വിദ്യാഭ്യാസ രംഗത്തെ പൊതുപ്രവണതകളെക്കുറിച്ച് ഡോ.മൻസൂറലി നടത്തിയ പ്രഭാഷണവും Sanbot Robot ന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി . അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും കലാപരിപാടികളും റോബോട്ടുകളായി വിദ്യാർത്ഥികൾ അണിനിരന്നതും ചടങ്ങ് അവിസ്മരണീയമാക്കി മാറ്റി .