ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികള്‍ക്കായി വാങ്ങുന്ന വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും: മന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം : സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും ഉള്‍പ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍.
നിലവില്‍ ശാരീരികമായ ഭിന്നശേഷികളുള്ള കുട്ടികള്‍ക്കായി വാങ്ങുന്ന വാഹനങ്ങള്‍ക്കാണ് നികുതി ഇളവുള്ളത്. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങള്‍ക്ക് നികുതി ഒഴിവാകുന്നത് സഹായകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.