മാനേജ്മെന്റ് തെഴിലാളികളെ വഞ്ചിക്കുന്നു എസ് ടി യു

റിട്ടേയർ ചെയ്ത തൊഴിലാളികൾക്ക് 'ഗ്രാറ്റുവിറ്റി ഇനത്തിൽ ഒരു കോടി രുപയോളം നൽകാനുണ്ട്

മലപ്പുറം: മലപ്പുറം സ്പിന്നിംഗ് മിൽ ജീവനക്കാരുടെ നില വിലുള്ള അനുകൂല്ല്യങ്ങൾ നൽകാതെ മനേജ്മെന്റ് ഇപ്പോൾ ലാഭത്തിലാണ് എന്ന് പെരുമ്പറ മുഴക്കുകയാണ് എന്ന് യൂണിയൻ കുറ്റപെടുത്തി

നാല് വർഷത്തോളമായി പി.എഫ് കുടുശ്ശികയാണ് ‘ ആയത് കാരണം ഓരോ സ്ഥിരം ജീവനക്കാരന് അറുപതിന്നായിരം രുപയിൽ അധികം കുടുശ്ശികയുള്ളതിനാൽ 4 കോടി രൂപയോളം മനേജ്മെന്റിന് ബാധ്യതയുണ്ട് മത്രമല്ല പി.എഫ് കുടുശ്ശികകാരണം റിട്ടേയർ ചെയ്ത തെഴിലാളിൾക്ക് പെൻഷന് അപേക്ഷിക്കാനും നിലവിലുള്ള ജീവനക്കാരന് പി.എഫിൽ പൂണമായ ലോൺ എടുക്കുന്നതിനും പി.എഫ് കുടുശ്ശികകാരണം ജീവനക്കാർക്ക് തടസം നേരിടുന്നു പിരിഞ്ഞ് പോയ ഓരോ ജീവനക്കാരനും ലക്ഷക്കണക്കിന് രുപ ഗ്രാറ്റുവിറ്റി ഇനത്തിൽ കമ്പനി നൽകാനുള്ളതിനാൽ റിട്ടേയർ ചെയ്ത തൊഴിലാളികൾക്ക് ‘ഗ്രാറ്റുവിറ്റി ഇനത്തിൽ ഒരു കോടി രുപയോളം നൽകാനുണ്ട് ജിവനക്കാർക്ക് കോവിഡു് 19 കാരണം 2020 മാർച്ച് 22 മുതൽ മെയ് 10 വരെ യുള്ള കാലയളവിൽ പൂർണ ശമ്പളം നൽകണമെന്ന് ഗവൺമെന്റ് നിർദേശം നൽകുകയും ആയതിന് 84 ലക്ഷം രൂപ അനുവദിച്ചിട്ട് പോലും മനേജ്മെന്റ് ഇതുവരെ പൂർണ ശമ്പളം നൽകാതെ തടഞ്ഞ് വച്ചിരിക്കു കയാണ് മിൽ ലാഭത്തിലാണ് എന്ന് പറയുമ്പോൾ പോലും 8 കോടിയോളം രൂപ വൈദ്യുതി ഇനത്തിൽ നൽകാനുമുണ്ട് 2016 ൽ കാലാവധി കഴിഞ്ഞ ദീർഘകാല കരാർ ചർച്ച പൂർത്തിയാക്കി ജീവനക്കാർക്ക് ശമ്പള വർധവ്വ് നടപ്പിലാക്കിയിട്ടു പോലും ഇല്ല എന്നും യൂണിയൻ കുറ്റപെടുത്തി