Main Banner

പി പി. സുനീറിനും, യൂസുഫ് ഹാജിക്കും മലപ്പുറത്ത് പൗര സ്വീകരണം.

മലപ്പുറം: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ സ: പി പി. സുനീറിനും, മലപ്പുറം സ്പിനിംഗ് മിൽ ചെയർമാൻ യൂസുഫ് ഹാജിക്കും ഐ എൻ എൽ. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പൗര സ്വീകരണം നൽകി.

1 st paragraph


ഗ്രേസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ഐ എൻ എൽ. സംസ്ഥാന സെക്രട്ടറി സി പി. നാസർ കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ഒ എം. ജബ്ബാർ ഹാജി അധ്യക്ഷം വഹിച്ചു. ഐ എൻ എൽ. സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്. മുസ്ഥഫ, സംസ്ഥാന പ്രവർത്തക സമിതി അംഗം അഡ്വ: ഒ കെ. തങ്ങൾ, സി പി ഐ എം. മലപ്പുറം ഏരിയ കമ്മറ്റി അംഗം കെ പി. ഫൈസൽ, സി പി ഐ. മലപ്പുറം മണ്ഡലം സെക്രട്ടറി സി എച്ച്. നൗഷാദ്,
എൻ സി പി. ജില്ലാ സെക്രട്ടറി എം സി. ഉണ്ണികൃഷ്ണൻ, ജനതാദൾ എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി. മുഹമ്മദലി, കേരള മുസ്ലീം ജമാഹത്ത് മലപ്പുറം സോൺ സെക്രട്ടറി പി. സുബൈർ മാസ്റ്റർ, കോൺഗ്രസ്സ് എസ്. ജില്ലാ സെക്രട്ടറി നാസർ പുൽപ്പറ്റ, ഐ എൻ എൽ. ജില്ലാ ഭാരവാഹികളായ ഖാലിദ് മഞ്ചേരി, സാലിഹ് മേടപ്പിൽ, മജീദ് തെന്നല, എം. അലവിക്കുട്ടി മാസ്റ്റർ, പ്രഫ: കെ കെ. മുഹമ്മദ്, മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. പി പി. സുനീർ, യൂസുഫ് ഹാജി എന്നിവർ മറുപടി പ്രസംഗം നടത്തി. പി കെ എസ്. മുജീബ് ഹസ്സൻ സ്വാഗതവും, അസീസ് കളപ്പാടൻ നന്ദിയും പറഞ്ഞു.

2nd paragraph

ഫോട്ടോ: സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി പി. സുനീറിനെ ഐ എൻ എൽ. സംസ്ഥാന സെക്രട്ടറി സി പി. നാസർ കോയ തങ്ങൾ ഷാൾ അണിയിക്കുന്നു. മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാൻ യൂസുഫ് ഹാജി സമീപം.