Fincat

അമ്പലവയൽ കൊലപാതകം; പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ മറ്റാർക്കും പങ്കില്ല, പൊലീസ്

കൽപറ്റ: അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

1 st paragraph

പെൺകുട്ടികളും മാതാവും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

2nd paragraph

ആയിരംകൊല്ലി മണ്ണിൽതൊടിയിൽ മുഹമ്മദ് (70) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് കേസിലെ പ്രതികൾ. പെൺകുട്ടികളുടെ പിതാവാണ് കൊലപാതകത്തിന് പിന്നിലെന്ന് മുഹമ്മദിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.