Shobika

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന് കുറവില്ല

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ നല്‍കേണ്ട വരിക.

1 st paragraph

വാണിജ്യ സിലിണ്ടറുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന റെസ്‌റ്റോറന്റുകള്‍, ചായകടകള്‍, മറ്റു ഭക്ഷണ ശാലകള്‍ തുടങ്ങിയവയ്ക്ക് വില കുറവ് നേരിയ ആശ്വാസം പകരും. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് കമ്പനികള്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ധിപ്പിച്ചിരുന്നു.

2nd paragraph

അതേ സമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് വില കുറച്ചിട്ടില്ല.