Fincat

കെ റെയിലിനെതിരെ യുഡിഎഫ് സമരം ശക്തമാക്കും

മലപ്പുറം: കെ റെയിലിനെതിരെ യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി സമരം ശക്തമാക്കും. വരും ദിനങ്ങള്‍ സമരത്തിന്റെതാക്കി മാറ്റാനാണ് തീരുമാനം. കെ റെയിലിനെതിരെ പ്രക്ഷോഭ യാത്ര നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി. കെ റെയില്‍ പദ്ധതിയുടെ ദോഷ വശങ്ങള്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കൂടുതല്‍ ശ്രമം നടത്തും.

1 st paragraph


നിയോജക മണ്ഡലം തലത്തില്‍ സജീവമായ യുഡിഎഫ് കമ്മിറ്റികളെ നിശ്ചയിച്ച് സമരത്തിന് കൂടുതല്‍ ശക്തി പകരാനും യോഗത്തില്‍ തീരുമാനമായി. കെ റെയില്‍ പദ്ധതി മൂലം ഇരയാകുന്നവരെ മുഴുവന്‍ സമരത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ , ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, നേതാക്കളായ ഇ മുഹമ്മദ് കുഞ്ഞി, ഉമ്മര്‍ അറക്കല്‍, ആര്യാടന്‍ ഷൗക്കത്ത്, യു എ ലത്തീഫ്, വി ബാബുരാജ്, ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

2nd paragraph