ജില്ലയില്‍ 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.01 ശതമാനം
ജില്ലയില്‍ ഇന്നലെ (ജനുവരി 4) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 2.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ 7813 സാമ്പിളുകളാണ് പരിശോധന നടത്തിയത്. 154 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ രോഗം ബാധിച്ചത് മൂന്നുപേരുടെ വൈറസ് ഉറവിടം വ്യക്തമല്ല. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.