വിഐപി ദിലീപിന്‍റെ സുഹൃത്ത് ശരത്; ശബ്ദം ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു

കൊച്ചി: ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരതാണെന്ന് കണ്ടെത്തി. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശരത്തിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് തുടരുകയാണ്. ശരത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

കൊച്ചിയിലെ സൂര്യ ഹോട്ടൽ ഉടമയാണ് ശരത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന ഇ​യാ​ളെ വിഐപി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​റാം പ്ര​തി​യാ​ക്കി എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അതേസമയം, കേസിൽ അഞ്ച് സാക്ഷികളെ പുതുതായി വിസതരിക്കാൻ പ്രോസിക്യൂഷന് ഹൈകോടതി അനുമതി നൽകി . പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം .മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

നടിയെ അക്രമിച്ച കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം വിചാരണ കോടതി തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ 43, 69, 73 എന്നീ സാക്ഷികള വീണ്ടും വിസ്തരിക്കാമെന്ന് ഇന്ന് രാവിലെ ഹൈക്കോടതി തുറന്ന കോടതിയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത ഉത്തരവിൽ ആ ഭാഗം ഒഴിവാക്കി.

സൂരജിന്റെ വീട്ടിലും റെയ്ഡ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിന്റെ വീട്ടിൽ റെയ്ഡ്. കൊച്ചിയിലെ ഫ്ലാറ്റിൽ ആണ് റെയ്ഡ് നടക്കുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആണ് പരിശോധന. സൂരജ് നൽകിയ മുൻ‌കൂർ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്