Fincat

ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും

ദുബായ്:  യു എയിൽ ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.

1 st paragraph

പി.എച്ച്.ഡിയുള്ളവര്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസകള്‍ ലഭ്യമാവുക. യുഎഇയില്‍ 10 വര്‍ഷത്തേക്ക് നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ

2nd paragraph

അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കും (3.8ന് മുകളില്‍) ഇത്തരം ദീര്‍ഘകാല വിസകള്‍ ലഭിക്കും. ഇതിന് പുറമെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളില്‍ ബിരുദമുള്ള വിദഗ്ധര്‍ക്കും ഗോള്‍ഡന്‍ വിസകള്‍ ലഭിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു.