കാടാമ്പുഴ ഭഗവതിയുടെ പേരില്‍, വൃക്കരോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് സെന്ററിന്റേയും ധര്‍മ്മാശുപത്രിയുടേയും കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം തിങ്കളാഴ്ച

മലപ്പുറം: കാടാമ്പുഴ ഭഗവതിയുടെ പേരില്‍, നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്കായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റേയും ആധുനിക സൗകര്യങ്ങളോടുകൂടിയ ധര്‍മ്മാശുപത്രിയുടേയും കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം ജനുവരി 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍. മുരളി നിര്‍വ്വഹിക്കും. ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ കീഴിലുളള സ്ഥലത്ത് 5 കോടി രൂപ ചെലവില്‍ പതിനായിരം ചതുരശ്രീ അടി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ശീതീകരിച്ച സൗകര്യത്തോടെ അന്ത4ദേശീയ നിലവാരത്തിലുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററാണ് സ്ഥാപിക്കുന്നത്. 25 ഡയാലിസിസ് മെഷീനുകള്‍ ഉള്‍ക്കൊളളുന്ന യൂണിറ്റും ചാരിറ്റബിള്‍ ഡിസ്‌പെന്‍സറി, അത്യാധുനിക സൗകര്യങ്ങളോടെയുളള മിനി ഐ.സി.യു, അന്തര്‍ ദേശീയ നിലവാരത്തിലുളള ലബോറട്ടറി, സ്‌കാനിംഗ്, പ്രശസ്ത ആശുപത്രികളുമായി സഹകരിച്ചുളള പദ്ധതികള്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം, മികച്ച രീതിയിലുളള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സോളാര്‍ എനര്‍ജി സിസ്റ്റം, കൂട്ടിരുപ്പുകാര്‍ക്കുളള റീഡിങ്ങ് റൂം, വിശാലമായ പാ4ക്കിങ്ങ് സൗകര്യം എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദേശം 30 കോടിയോളം രൂപ ചെലവു വരുന്ന ഈ പദ്ധതി മലപ്പുറം ജില്ലയിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ഒരു ആശ്വാസ കേന്ദ്രമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യമാണ് ദേവസ്വത്തിനുളളത്.

ശിലാസ്ഥാപന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. എ.എന്‍. നീലകണ്ഠന്‍, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. അണ്ടലാടി ഉണ്ണിനമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി എം.വി. അച്ചുതവാര്യര്‍, കോഴിക്കോട് അഡീഷണല്‍ ഡി.എം.ഒ. ഡോ: പീയൂഷ് നമ്പൂതിരിപ്പാട്, ദേവസ്വം ബോ4ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കും.

ചടങ്ങില്‍ വെച്ച് ശോഭ ലിമിറ്റഡ് അഡ്വൈസര്‍ ശ്രീ. എ. ആര്‍. കുട്ടി, ശ്രീ. സുരേന്ദ്രന്‍ കണ്‍സള്‍ട്ടന്റ് ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍ എന്നിവരെ ആദരിയ്ക്കും.

പത്രസമ്മേളനത്തില്‍ ശ്രീ കാടാമ്പുഴ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. എ.എസ്. അജയകുമാര്‍, മാനേജര്‍ എന്‍.വി. മുരളീധരന്‍, എഞ്ചിനീയര്‍ കെ.വിജയകൃഷ്ണന്‍, ഫാര്‍മസിസ്റ്റ് കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.