കോവിഡ് 19: ജില്ലയില്‍ 2431 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ശനിയാഴ്ച (ജനുവരി 22ന് ) 2431 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ആകെ 8287 സാമ്പിളുകളാണ് പരിശോധിച്ചത്. 2344 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 72 കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
കോവിഡ് വാക്സിനേഷന് ജില്ലയില്‍ 60 ലക്ഷം കടന്നു
ജില്ലയില്‍ വെള്ളിയാഴ്ച വരെ (ജനുവരി 21 ) 60 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു. ജില്ലയില്‍ 60,62,764 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് വെള്ളിയാഴ്ച വൈകീട്ട് വരെ വിതരണം ചെയ്തത്. ഇതില്‍ 33,42,575 പേര്‍ക്ക് ഒന്നാം ഡോസും 27,00,761 പേര്‍ക്ക് രണ്ടാം ഡോസും 19,428 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.15 വയസ്സ് മുകളില്‍ പ്രായമുള്ള 3342575 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2700761 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 19428 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്കി.