തിരൂർ നീയോജക മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി ഭരണാനുമതി ലഭിച്ചു
തീരുർ: നിയോജകമണ്ഡലത്തിലെ കാലവർഷ ക്കെടുതി മുലം തകരാറായ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി എം എൽ എ യൂടെ ശുപാർശയിൽ 73 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ്. ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ഉത്തരവ് ലഭിച്ചതായി കുറുക്കോളി മൊയ്‌തീൻ എം ൽ എ അറിയിച്ചു.
പാറമ്മൽ കെട്ടുങ്ങൽ റോഡ്, അല്ലൂർ വലിയിടവഴി റോഡ് ( വളവന്നൂർ), പാടത്തെ പീടിക സ്റ്റേഡിയം റോഡ്, പൊറ്റത്തെ പടി ഇങ്ങാം ചിറ റോഡ്, ആർമി പടി പെട്ടേങ്ങൽ പടി റോഡ് (കൽപ്പകഞ്ചേരി), ഗോവിന്ദൻ പടി ചക്കാല റോഡ്, പുത്തനത്താണി ചിറക്കൽ ജുമാ മസ്ജിദ് റോഡ് (ആതവനാട് ), ഉമ്മർക്കാൻ്റെ ഇടവഴി റോഡ്,ബാപ്പു മുസ്ലിയാർ റോഡ് (വെട്ടം), കാരിക്കുളം റോഡ്, നടുവിലങ്ങാടി ആനപ്പടി റോഡ് (തിരൂർ മുനിസ്സിപ്പാലിറ്റി). എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ച് ഉത്തരവായെതെന്നു എം എൽ എ അറിയിച്ചു