Fincat

സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്കുകൾ കുറച്ചുകാണിച്ചു; കെ.മുരളീധരൻ എംപി

തലശേരി: സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്ക് കുറച്ചു കാണിച്ചെന്ന് കെ. മുരളീധരൻ എംപി ആരോപിച്ചു. തലശേരി അതിരൂപതാ ബിഷപ്പിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

കഴിഞ്ഞ നാലുദിവസമായി 40000 മുകളിലാണ് കൊവിഡിന്റെ ബാധിതരുടെ എണ്ണം. അടിയന്തരമായി സർക്കാർ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ജാഗ്രത പാലിക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും വന്നാൽ അദ്ദേഹം തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

തലശേരി-റെയിൽവേപാത സർവ്വേയ്ക്കു അനുകൂലമായ സമയമാണിതെന്നും പദ്ധതിയുമായി സർക്കാർ മുൻപോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ സജീവ് മാറോളി, എ. പി അരവിന്ദാക്ഷൻ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.

2nd paragraph