Fincat

ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവം,​ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി റവന്യു വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ അഴിച്ചു കൊടുക്കുന്ന ആൾക്കു വീഴ്ച സംഭവിച്ചതായാണു വിലയിരുത്തൽ. രണ്ട് പൊലീസുകാർക്കു വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പ് റിപ്പോർട്ട് നൽകി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും മേലുദ്യോഗസ്ഥനു റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ്തല നടപടി ഉണ്ടാകും.

1 st paragraph

പതാകയും കൊടിമരവുമെല്ലാം വൃത്തിയാക്കി പതാക ഉയർത്തൽ ദിവസത്തേക്കു സജ്ജമാക്കേണ്ട ചുമതല റവന്യു വകുപ്പിനാണ്. കാസർകോട് വില്ലേജ് ഓഫിസർക്കാണ് ഈ ഉത്തരവാദിത്വമുണ്ടായിരുന്നത്. പിന്നീടു പതാക കെട്ടുന്നതും ഉയർത്തുന്നതുമെല്ലാം പൊലീസിന്റെ മേൽനോട്ടത്തിലാണ്. ഉയർത്തലിനു മുൻപ് റിഹേഴ്സലും നടത്തണം. വെള്ളത്തുണി ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തി എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കണം. അതിനു ശേഷമേ പതാക ഉയർത്താനുള്ള അന്തിമ അനുമതി നൽകാറുള്ളു. മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തുമ്പോൾ ഏതു കയറാണു വലിക്കേണ്ടതെന്നു ചൂണ്ടിക്കാണിക്കേണ്ടതും പൊലീസിൽ നിന്നു ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന സമയത്തും പതാക തലകീഴായി പോയ കാര്യം മന്ത്രിയോ പൊലീസോ വകുപ്പ് ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചില്ല.

2nd paragraph