സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന ചയര്‍മാനുമായ ശ്രീ സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗം മതേതര ഇന്ത്യയെ സ്വപ്‌നം കാണുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ പരിചയ സമ്പത്തുമായി കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച സുഭാഷ് കുണ്ടന്നൂര്‍ എന്നും മതേതര-ജനാധിപത്യ രാഷ്ട്രീയത്തില്‍ അടിയുറച്ച് വിശ്വസിച്ച വ്യക്തിയായിരുന്നു. ഇക്കാലമത്രയും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത അദ്ദേഹം ശത്രുക്കളെ പോലും മിത്രങ്ങളാക്കുന്ന നയതന്ത്ര മികവുകൊണ്ടും ശ്രദ്ധേയ വ്യക്തിത്വമായി. കേരള രാഷ്ട്രീയത്തിനുണ്ടായ തീരാനഷ്ടമായിട്ടാണ് ഈ വിയോഗത്തെ കാണുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്‍ സംസ്ഥാന സമിതി അനുശോചനകുറിപ്പില്‍ അറിയിച്ചു.

സുഭാഷ് കുണ്ടന്നൂര്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവ് : സി ജി ഉണ്ണി

മലപ്പുറം: നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ, ലക്ഷ്യം കാണും വരെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച നേതാവായിരുന്നു സുഭാഷ് കുണ്ടന്നൂര്‍. അദ്ദേഹത്തിന്റെ വിയോഗം തൃണമൂല്‍ കോണ്‍ഗ്രസിനും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. പ്രിയ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ സി ജി ഉണ്ണി അനുശോചനം രേഖപ്പെടുത്തി.