Fincat

പരീക്ഷാ ഫീസടയ്‌ക്കാൻ കഴിഞ്ഞില്ല; വിദ്യാർത്ഥിനി തൂങ്ങി‌മരിച്ചു

പാലക്കാട്: കൃത്യസമയത്ത് പരീക്ഷാഫീസ് അടയ്‌ക്കാൻ കഴിയാത്ത മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീന(20) യാണ് വീട്ടിനുള‌ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് റെയിൽവെ കോളനിയ്‌ക്ക് സമീപം ഉമ്മിനി സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകളാണ് ബീന.

1 st paragraph

ഫീസടയ്‌ക്കേണ്ട തീയതി കഴിഞ്ഞാണ് പണവുമായി ബീനയുടെ അമ്മ ദേവകി കോളേജിലെത്തിയത്. എന്നാൽ ഫീസ് വാങ്ങാതെ കോളേജ് അധികൃതർ പണമടയ്‌ക്കാൻ സർവകലാശാലയെ സമീപിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ബീന.

2nd paragraph

ഫീസടയ്‌ക്കാൻ വൈകിയതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി മരിച്ചതെന്ന് ബീനയുടെ സഹോദരൻ ബിജു പറഞ്ഞു.