മീഡിയ വൺ സംപ്രേഷണം തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. സുരക്ഷാ കാരണങ്ങൾ മൂലമാണ് നടപടി എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കുടൂതൽ വിശദാംശങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് എഡിറ്റ‌ർ പ്രമോദ് രാമൻ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മീഡിയവണ്ണിന്റെ സംപ്രേഷണം കേന്ദ്രം തടയുന്നത്. ഉത്തരവിനെതിരെ മീ‌‌ഡിയ വൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമൻ അറിയിച്ചു.

മീഡിയ വൺ എഡിറ്റർ പുറത്ത് വിട്ട കുറിപ്പ്

പ്രിയപ്പെട്ട പ്രേക്ഷകരേ…
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.

പ്രമോദ് രാമൻ

എഡിറ്റർ, മീഡിയവൺ