Main Banner

കനോലി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു

തൃശൂർ: മതിലകത്ത് കനോലി കനാലിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവിൽ ആയിരുന്നു അപകടം. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18) എന്നിവരാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടൊയാണ് അപകടം ഉണ്ടായത്.

1 st paragraph

കൂട്ടുകാരുമൊത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടയിൽ ബോൾ പുഴയിൽ വിണപ്പോൾ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ബോളെടുക്കാൻ ശ്രമിക്കുന്നതിനിടെയ രണ്ട് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ടാണ് സംഭവം പുറത്തറിഞ്ഞത്.

2nd paragraph

ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മതിലകം പൊലീസും, കൊടുങ്ങല്ലൂരിൽ നിന്ന് ഫയർഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയിരുന്നു.