ജില്ലയില്‍ 2086 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ശനി (ഫെബ്രുവരി അഞ്ച്) 2086 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1977 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 34  കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 74 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 7286 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

61,88,692 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 61,88,692 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 33,94,931 പേര്‍ക്ക് ഒന്നാം ഡോസും 27,58,297പേര്‍ക്ക് രണ്ടാം ഡോസും 35,464 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.