Fincat

പൊന്നാനിയിൽ നിന്നും അനര്‍ഹ റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച ആറ് മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷനിങ്  ഇന്‍സ്‌പെക്ടര്‍മാരായ സിമി, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം അതളൂര്‍, തൃപ്പാളൂര്‍, മാത്തൂര്‍  എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ഗൃഹപരിശോധനയിലാണ് അനര്‍ഹമായി കൈവശം വെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്.

1 st paragraph

വരും ദിവസങ്ങളില്‍ പരിശോധന തുടരും. അനര്‍ഹരായ കാര്‍ഡുടമകളെ കുറിച്ച് വിവരം നല്‍കാന്‍ 0494-2666019 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. വിവരം തരുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

2nd paragraph