Fincat

ലോറിയും ട്രാവലറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മരണം

കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മരണം. കോഴിക്കോട് പുറക്കാട്ടിരിയിലാണ് സംഭവം. രണ്ട് അയ്യപ്പൻമാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്.

1 st paragraph

കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണിവർ. ഇവർ സഞ്ചരിച്ച ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെയാണ് അപകടം.

2nd paragraph

കർണാടക ആസൻ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. അപകടത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.