Main Banner

വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘം പിടിയിൽ; സ്‌റ്റേഷൻ ആക്രമിച്ച് പ്രതികളെ മോചിപ്പിക്കാനും ശ്രമം

ചങ്ങനാശേരി: വാഹനം വാടകയ്‌ക്കെടുത്ത ശേഷംവ്യാജ വിൽപന കരാർ ഉണ്ടാക്കി മറിച്ചുവിൽക്കുന്ന സംഘം അറസ്റ്റിൽ. ഇവർ പിടിയിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് എത്തിയ മറ്റൊരു സംഘം പൊലീസിനു നേർക്ക് ആക്രമണം നടത്തി. സംഭവത്തിൽ ഒരു പൊലീസുകാരനു പരുക്കേറ്റു. രണ്ട് സംഭവങ്ങളിലുമായി ആകെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

1 st paragraph

കാഞ്ഞിരപ്പള്ളി കരോട്ട് പറമ്പിൽ ഷിജാസ് ഷാജി (ചാച്ചു – 25), ആനക്കല്ല് നെല്ലിമല പുതുപ്പറമ്പിൽ ഫാസിൽ ലത്തീഫ് (36), ഓശാന മൗണ്ട് കോളനി കാപ്പിത്തോട്ടത്തിൽ ശ്യാം (ഊട് ശ്യാം 26), ഇടക്കുന്നം താച്ചുകളം മുഹമ്മദ് അസ്ഹറുദ്ദീൻ (24), ആലപ്പുഴ കാവാലം മുണ്ടോടി കളത്തിൽ ശ്യാം കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശേരി സ്വദേശിയുടെ കാർ വാടകയ്ക്കു നൽകി മാസങ്ങൾ കഴിഞ്ഞിട്ടും തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസുകാർ ഇവരെ അറസ്റ്റ് ചെയ്തത്.

2nd paragraph

ഇവർ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാനായി ഞായർ രാത്രി എട്ടരയോടെ 2 വാഹനങ്ങളിലായി ഒരു സംഘം ആളുകൾ പൊലീസ് സ്റ്റേഷനു മുൻപിലേക്ക് എത്തുകയായിരുന്നു. ഫാസിലും ഊട് ശ്യാമും സ്റ്റേഷനിലേക്കു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗ്രില്ലുകൾ അടിച്ചു തകർക്കാൻ ശ്രമിക്കുകയും പൊലീസിനെ അസഭ്യം പറയുകയും ചെയ്തു. കൂടുതൽ പൊലീസുകാർ എത്തി ഇരുവരെയും കീഴ്‌പ്പെടുത്തി. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന മറ്റ് ആളുകൾ കടന്നുകളഞ്ഞു.

ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി ആർ.ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസ്, എസ്‌ഐമാരായ ജയകൃഷ്ണൻ, സന്തോഷ്, എഎസ്‌ഐ മുഹമ്മദ് ഷെഫീക്ക്, തോമസ് സ്റ്റാൻലി, സന്തോഷ് കുമാർ, ജിബിൻ ലോബോ, കലേഷ്, ഡെന്നി ചെറിയാൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. വാഹനം മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ അജ്മലിനെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

വാടകയ്ക്ക് കാറെടുത്ത് മറിച്ചു വിൽക്കുന്ന ഒരു സംഘം തന്നെ ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നതായാണ് പൊലീസ് കണ്ടെത്തൽ. വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങൾ വ്യാജ വിൽപന കരാർ ഉണ്ടാക്കി മറിച്ചു വിൽക്കുകയാണ് ചെയ്യുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഷിജാസ്, അസ്ഹറുദ്ദീൻ, ശ്യാംകുമാർ എന്നിവർ പിടിയിലായത്. ഫാസിൽ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.