എസ് എഫ് ഐ പ്രവർത്തകർ നാളെ മൗലാന കോളേജിലേക്ക് മാർച്ച് നടത്തും.
തിരൂർ: വിദ്യാർത്ഥികൾക്കു നേരെ അതിക്രമം അഴിച്ചുവിടുകയും അകാരണമായി സസ്പെൻറ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ ബുധനാഴ്ച
മംഗലം മൗലാന കോളേജിലേക്ക് മാർച്ച് നടത്തും.
അകാരണമായി സസ്പെന്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചെടുക്കുക.
പോലീസിനെ വരുത്തി വിദ്യാർത്ഥികളെ മർദ്ദിച്ച അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക. മാനേജ്മെന്റ് ഗുണ്ടായിസം അവസാനിപ്പിക്കുക. ഗ്യാങ് സംഘർഷങ്ങൾക്ക് നേരെ കർശന നടപടി സ്വീകരിക്കുക കോളേജിൽ ക്യാമ്പസ് അന്തരീക്ഷം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് എഫ് ഐ നേതൃത്വത്തു മാർച്ച് നടത്തുന്നത്.
മാർച്ച് പകൽ 10 ന് മഗലം അങ്ങാടിയിൽ നിന്നും ആരംഭിക്കുന്നു.