Main Banner

ചിട്ടിതട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍


മലപ്പുറം: വളാഞ്ചേരി കോട്ടോപ്പാടം ചിട്ടി തട്ടിപ്പ് ഒരു പ്രതിയെ കൂടി കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.
അയങ്കലം കോട്ടോപ്പാടം ഷിജി (43)യെയാണ് അറസ്റ്റ് ചെയ്തത്. കല്ലൂര്‍ സുകുമാരന്‍ (54) എന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

1 st paragraph

കുറ്റിപ്പുറം ഹൈവേ ജംഗ്ഷനില്‍ ഓഫീസ് വെച്ച് അയങ്കലം സ്വദേശി കോട്ടോപ്പാടം രാജേഷ് എന്നയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ പലതരത്തില്‍ പെട്ട ചിട്ടികള്‍ നടന്നു വന്നിരുന്നു. ഇതിനിടയില്‍ 2019 സെപ്തംബറില്‍ കമ്പനി പൊളിയുകയായിരുന്നു. 5 ലക്ഷം, ഒന്നര ലക്ഷം സല യുള്ള രണ്ട് കുറികളാണ് പൊളിയുന്ന സ്മയത്ത് നടന്നിരുന്നത്. കുറി രജ്സ്ട്രാറുടെ അനുമതി ഇല്ലാതെയാണ് ഇവ നടത്തിയിരുന്നത് എന്ന് പിന്നീട് നടന്ന പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.മാനേജിങ് ഡയറകാറായ രാജേഷ് 2019 ല്‍ മരണപ്പെട്ടിരുന്നു. രാജേഷിന്റെ ഭാര്യയാണ് ഇപ്പോള്‍ പിടിയിലായ ഷിജി.