ഏകീകൃത തദ്ദേശവകുപ്പ് ദിനാഘോഷം; സെമിനാർ സംഘടിപ്പിച്ചു
തിരൂർ: ഏകീകൃത തദ്ദേശവകുപ്പ് ദിനാഘോഷത്തിൻ്റെ തിരൂർ ബ്ലോക്ക് തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി സെമിനാർ നടത്തി.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.യു..സൈനുദീൻ അധ്യക്ഷനായി. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ പി നസീമ മുഖ്യാതിഥിയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ
സി പി കുഞ്ഞുട്ടി, നൗഷാദ് നെല്ലാഞ്ചേരി , വി ശാലിനി, പി പുഷ്പ, ബ്ലോക്ക് മെമ്പർ എം പി മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു.. പൊന്നാനി നഗരസഭ മുൻ ചെയർമാൻ .മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി.ബി ഡി ഒ പി സി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
സംസ്ഥാന തല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. മന്ത്രി എം വി.’ ഗോവിന്ദൻ അധ്യക്ഷനായി. നവകേരളമിഷനുകളെ സംബന്ധിച്ച സെമിനാറിൽ തിരുർ മുൻസിപ്പാലിറ്റി, വെട്ടം, തലക്കാട്, മംഗലം ,പുറത്തൂർ, തൃപ്രങ്ങോട്, തിരുന്നാവായ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.