Main Banner

വ്യാപാരി നേതാവ് പി എം സെയ്തലവി അന്തരിച്ചു

തിരൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റും തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സ്ഥാപക നേതാക്കളിലൊരാളുമായ തിരൂരിലെ പുതിയ മാളിയേക്കല്‍ പി എം സെയ്തലവി തങ്ങള്‍(80) അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 11ന് തിരൂര്‍ നടുവിലങ്ങാടി ജുമാമസ്ജിദില്‍. തുടര്‍ന്ന് പകര അങ്ങാടി പള്ളി കുടുംബ ഖബര്‍സ്ഥാനില്‍ ഖബറടക്കം.

1 st paragraph

ചേംബര്‍ ഓഫ് കോഴമേഴ്‌സ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താനാളൂര്‍ പകര സ്വദേശിയായ ഇദ്ദേഹം നടുവിലങ്ങാടിയിലായിരുന്നു താമസം. തിരരിലെ പഴയകാല വെസ്റ്റേണ്‍ പ്ലൈവുഡ് വ്യാപാരിയായിരുന്നു. തിരൂര്‍ സിറ്റി ഹോസ്പിറ്റല്‍ മാനേജരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗായകന്‍ കെ ജെ യേശുദാസിന്റെ അടുത്ത സുഹൃത്താണ്. നിരവധി തവണ യേശുദാസ് ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്.

2nd paragraph

ഭാര്യ: വളപട്ടണം പി സി കെ തങ്ങളുടെ മകള്‍ റൗളാ ബീവി. മക്കള്‍: സലീന പൂക്കോയ, സറീന സലാം, നസീമ, ഫരീദ ഉസ്മാന്‍, തസ്‌നി. മരുമക്കള്‍: പൂക്കോയ തങ്ങള്‍ പാലത്തിങ്കര, വിപിസി കോയ തങ്ങള്‍ പൊന്നാനി, ഉസ്മാന്‍ തങ്ങള്‍ കരുബില്‍, പരേതനായ കുഞ്ഞിമോന്‍ തങ്ങള്‍ കരിപ്പോള്‍.