Fincat

നഗരസഭ വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; സിപിഎം ലോക്കൽകമ്മിറ്റി അംഗത്തെ പുറത്താക്കി

തലശ്ശേരി: തലശ്ശേരി നഗരസഭ വാർഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ട സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടി ലോക്കൽ കമ്മിറ്റി പുറത്താക്കി. തലശ്ശേരി നഗരസഭയിലെ 43-ാം വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗമായ പിപി മോഹൻദാസിനെതിരെയാണ് പാർട്ടി നടപടി എടുത്തത്. മാരിയമ്മ വാർഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

1 st paragraph

വീഡിയോ ഗ്രൂപ്പിൽ ഇട്ടപ്പോൾ മോഹൻദാസിനെ ഗ്രൂപ്പ് അഡ്‌മിൻ പുറത്താക്കിയിരുന്നു. എന്നാൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം ലോക്കൽ കമ്മിറ്റി യോഗം പിപി മോഹൻദാസിനെ കമ്മിറ്റിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. അതേ സമയം നടപടി സംബന്ധിച്ച് ഔദ്യോഗികമായി പാർട്ടി പ്രതികരിച്ചിട്ടില്ല.

2nd paragraph