വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ്. ഡി. പി. ഐ പ്രതിഷേധം സംഘടിപ്പിച്ചു.

തിരൂര്‍ ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ സര്‍ക്കാര്‍ പോലും അറിയാതെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുക, അനധികൃത നിയമനങ്ങള്‍ നടത്തുക , റെഗുലേറ്ററി കമ്മീഷന്റെ പോലും അനുമതിയില്ലാതെ സ്വകാര്യ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കുക , വൈദ്യുതി ബോര്‍ഡ് ഉടമസ്ഥതയിലുള്ള 21 ഏക്കര്‍ ഭൂമി തുശ്ചമായ വിലക്ക് പാട്ടത്തിന് നല്‍കുക തുടങ്ങി ഗുരുതരമായ അഴിമതിയും ക്രമക്കേടുമാണ് വൈദ്യുതി ബോർഡ് ചെയർമാന്റെ തന്നെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഈ ക്രമക്കേടുകള്‍ക്കെല്ലാം കാരണക്കാരായ വകുപ്പു മന്ത്രി, ഉദ്യോഗസ്ഥന്മാര്‍, പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നേരെ ഉയർന്നു വരാൻ സാധ്യതയുള്ള ജനാരോഷം മുന്നിൽ കണ്ട് അവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും അതോടൊപ്പം അഴിമതിയും വഴിവിട്ട പ്രവര്‍ത്തനവും വഴി ബോര്‍ഡിനുണ്ടായ സാമ്പത്തിക ബാധ്യത നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്. ഡി. പി. ഐ സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം സംസ്ഥാനത്താകമാനം പ്രതിഷേധങ്ങള്‍ നടന്നു.


അതിന്റെ ഭാഗമായി എസ്. ഡി. പി. ഐ തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരൂർ ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചത്. നിരക്ക് വർദ്ധനാ തീരുമാനം ഉടനടി പിൻവലിക്കണമെന്നും, അല്ലാത്ത പക്ഷം എല്ലാ പൊതു ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്തി അതി ശക്തമായ സമരത്തിന് എസ്. ഡി. പി. ഐ നേതൃത്വം കൊടുക്കുമെന്നും പ്രതിഷേധം ഉത്ഘാടനം ചെയിതു സംസാരിച്ച എസ്. ഡി. പി. ഐ തിരൂർ മണ്ഡലം സെക്രട്ടറി നജീബ് തിരൂർ പറഞ്ഞു. മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് ഹംസ അന്നാര, സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ, മുജീബ് ഏഴൂർ, അബ്ദുസ്സലാം അന്നാര, റഫീഖ് പൂക്കയിൽ, അസ്‌ക്കർപൂക്കയിൽ, ശിഹാബ് അബ്ദുൽ അസീസ്, അബ്ദു റഹ്മാൻ മുളിയത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.