സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
മലപ്പുറം;അനെര്‍ട്ട് മുഖേന വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നിനുള്ള സൗരതേജസ്സ് പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഇതിന്റെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു.അനര്‍ട്ട് എഞ്ചിനിയര്‍ ഇ ആര്‍ അമല്‍ ചന്ദ്രന്‍,ഫീല്‍ഡ് അസിസ്റ്റന്റ് അബ്ദുള്‍ മജീദ്,ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ തേജസ്സ് എന്നിവര്‍ സംസാരിച്ചു.
വീട്ടിലെ മേല്‍ക്കൂരയില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിലൂടെ വീടുകളിലെ വൈദ്യുതി ബില്ലില്‍ കുറവ് വരുത്താന്‍ സാധിക്കും. സ്ഥാപിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റുകളെ കെ എസ് ഇ ബി യുടെ ലൈനിലേക്ക് നെറ്റ് മീറ്റര്‍ സംവിധാനം വഴി കണക്ട് ചെയ്യുന്നതിനാല്‍ വീട്ടിലെ ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെ എസ് ഇ ബി യിലേക്ക് നല്‍കാനും അതുവഴി നമ്മുടെ വൈദ്യുതി ബില്ലില്‍ കാര്യമായ കുറവുണ്ടവും. വരികയും . ഹരിത ഊര്‍ജ്ജ ഉപഭോഗവും അതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും പരിസ്ഥിതി സംരക്ഷണത്തില്‍ ഭാഗമാകാനും കഴിയുമന്ന് അമല്‍ ചന്ദ്രന്‍ പറഞ്ഞു. രജിസ്‌ട്രേഷന്റെ ഭാഗമായി ബോധവല്‍ക്കരണവും നടത്തു. 40 ശതമാനം സബ്‌സിഡി ലഭിക്കും.23 ന് പരിപാടി സമാപിക്കും.
ഫോട്ടോ; അനെര്‍ട്ട് മുഖേന വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നിനുള്ള സൗരതേജസ്സ് പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മലപ്പുറം ടൗണ്‍ ഹാളില്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു