Main Banner

വൻ മയക്കുമരുന്ന് വേട്ട; കോടികളുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

തൃശൂർ: ചാലക്കുടിയിൽ ഇരുപത്തിയഞ്ച് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്(32), ലിഷൻ(35), പത്തനംതിട്ട കോന്നി സ്വദേശി നാസീം(32) എന്നിവരിൽ നിന്നുമാണ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്. ലിഷാൻ പീഡന കേസടക്കം നിരവധി കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്. ഇവരിൽ നിന്നും രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.

1 st paragraph

ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷ്, കൊരട്ടി സർക്കിൾ ഇൻസ്‌പെക്ടർ ബി കെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടിയിൽ പുലർച്ചെ മുതൽ നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി കാറിൽ വന്ന സംഘം പിടിയിലായത്.

2nd paragraph

ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീൻ കഞ്ചാവ് ഉപയോഗിച്ച് നിർമ്മിക്കുന്ന മേൽത്തരം പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. നൂറ്റി അൻപത് കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്.

ഇത് കേരളത്തിലെത്തിച്ച് മറ്റു ചില എണ്ണകൾ കൂടി ചേർത്ത് ചില്ലറ വിൽപ്പന നടത്തമ്പോൾ ഇരുപത്തിഅഞ്ച് കോടിയോളം രൂപ വില കിട്ടുമെന്ന് പ്രതികൾ പറഞ്ഞു. ആന്ധ്രയിൽ നിന്ന് വിനോദയാത്രാ സംഘം എന്ന രീതിയിൽ ആഡംബര കാറുകളിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്നിരുന്നത്.