Fincat

റേഷന്‍ കടകളിലൂടെ മാര്‍ച്ചിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍



തിരൂരങ്ങാടി താലൂക്കിലെ
റേഷന്‍ കടകളിലൂടെ  മാര്‍ച്ചില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) കാര്‍ഡൊന്നിന് പുഴുക്കലരി 14 കിലോഗ്രാം, കുത്തരി എട്ട് കിലോഗ്രാം, പച്ചരി എട്ട് കിലോഗ്രാം, ഗോതമ്പ് നാല്  കിലോഗ്രാം, ആട്ട ഒരു കിലോഗ്രാം എന്നിവ ലഭിക്കും. പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്) ഒരംഗത്തിന് പുഴുക്കലരി ഒരു കിലോഗ്രാം, കുത്തരി ഒരു കിലോഗ്രാം, പച്ചരി രണ്ട് കിലോഗ്രാം, ഗോതമ്പ് ഒരു കിലോഗ്രാം അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക. എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്) ഒരംഗത്തിന് പുഴുക്കലരി ഒരു കിലോഗ്രാം, പച്ചരി ഒരു കിലോഗ്രാം, ആട്ട നാല്  കിലോഗ്രാം (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന്  പച്ചരി നാല് കിലോഗ്രാം, കുത്തരി മൂന്ന് കിലോഗ്രാം, ആട്ട നാല് കിലോഗ്രാം (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്) കാര്‍ഡൊന്നിന്  പുഴുക്കലരി രണ്ട് കിലോഗ്രാം, ആട്ട ഒരു കിലോഗ്രാം  പി.എം.ജി.കെ.എ.വൈ പദ്ധതിയില്‍ എ.എ.വൈ വിഭാഗത്തിന് മൂന്ന് കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം പച്ചരിയും ഒരു കിലോഗ്രാം ഗോതമ്പും, പി.എച്ച്.എച്ച് വിഭാഗങ്ങള്‍ക്ക് രണ്ട്  കിലോഗ്രാം പുഴുക്കലരിയും രണ്ട് കിലോഗ്രാം പച്ചരിയും ഒരു കിലോഗ്രാം ഗോതമ്പും  അധികമായി സൗജന്യമായി ലഭിക്കും. 2022 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് ത്രൈമാസ കാലയളവിലേക്കായി വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാര്‍ഡിന് (എന്‍.ഇ) 8.5 ലിറ്റര്‍ മണ്ണെണ്ണയും എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗത്തിലുള്ള  വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് (ഇ) ആകെ 1.5 ലിറ്റര്‍ മണ്ണെണ്ണയും, എന്‍.പി.എസ്, എന്‍.പി.എന്‍.എസ് വിഭാഗത്തിലുള്ള  വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് (ഇ) ആകെ ഒരു ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. മണ്ണെണ്ണയുടെ നിലവിലെ വില ലിറ്ററിന് 53 രൂപയാണ്.