Fincat

മാരക മയക്കുമരുന്നുമായി രണ്ട് പേരെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മലപ്പുറം ചോലാക്കൽ വീട്ടിൽ ഷമീർ, നെയ്യാറ്റിൻകര പള്ളിച്ചാൽ സ്വദേശി തങ്കപ്പൻ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കൊണ്ടുവന്ന 5 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും പിടിച്ചെടുത്തു.

1 st paragraph

മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ എം കെ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുളള ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

2nd paragraph