സംസ്ഥാന ബജറ്റ് ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചുഎന്‍ ജി ഒ സംഘ്

മലപ്പുറം;ഗവര്‍മെണ്ട് ജീവനക്കാരെ വഞ്ചിച്ച ബജറ്റാണ് സംസ്ഥാന ബജറ്റെന്ന് എന്‍ ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സെക്രട്ടറി എ ഇ സന്തോഷ് അഭിപ്രായപ്പെട്ടു.എന്‍ ജി ഒ സംഘ് ജില്ലാ സമ്മേളന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവനക്കാരുടെ പ്രധാന ആവശ്യമായ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ , പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കല്‍ , ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പിലാക്കല്‍ , ഡി എ കുടിശ്ശിക അനുവദിക്കല്‍ , ലീവ് സറണ്ടര്‍ അനുവദിക്കല്‍ എന്നിവയൊന്നും പരാമര്‍ശിക്കാത്ത ബജറ്റിനെ ജീവനക്കാര്‍ തള്ളിക്കളയണമെന്ന് ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

എന്‍ ജി ഒ സംഘ് ജില്ലാ സമ്മേളന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സെക്രട്ടറി എ ഇ സന്തോഷ് സംസാരിക്കുന്നു.

വിവിധ സഭകളിലായി സി ബാബുരാജ്, കെ പി ഗോവിന്ദന്‍ കുട്ടി ,എന്‍ വി രാജേഷ് ,പ്രൊ പി രാമന്‍ , .മുരളി അരിപ്ര , രാധാകൃഷ്ണന്‍ നെച്ചിക്കാട് , ടി വി ആവണി , ടി ജെ സ്വാതി , എം സുജയ , എം കെ ശരത്ത് ചന്ദ്രന്‍ , എം ശ്യാം മനോഹര്‍ എന്നിവര്‍ പ്രസംഗിച്ചു.


ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പനൂര്‍ സ്വാഗതവും പി പി വാസുദേവന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി വിജയകുമാര്‍ (പ്രസിഡന്റ്), ടി ജെ സ്വാതി,എം കെ ശരത്ത് ചന്ദ്രന്‍,പി വി സുധീര്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രദീപ് പാപ്പനൂര്‍ (സെക്രട്ടറി), ടി എം ബൈജു, വി ടി രാജീവ്,പി ശ്രീരാജ് (ജോയിന്റ് സെക്രട്ടറിമാര്‍), പി പി വാസുദേവന്‍ (ട്രഷറര്‍), എ എസ് രാമചന്ദ്രന്‍ (ഓഡിറ്റര്‍)എന്നിവരെ സമ്മേളനം തെരഞ്ഞടുത്തു.

പ്രസിഡന്റ് പി വിജയകുമാർ