ജമാ അത്ത് ഇസ്ലാമിയുടെ വലയിൽപ്പെട്ട യുഡിഎഫ്, ബിജെപി പ്രവർത്തകർ ജനങ്ങളോട് മാപ്പു പറയണമെന്ന് എൽഡിഎഫ്

തിരൂർ: ഏത് വികസന പദ്ധതികളയും എതിർത്ത് നാട്ടിൽ സംഘർഷം സൃഷ്ടിക്കാനുള്ള ജമാ അത്ത് ഇസ്ലാമിയുടെ വലയിൽപ്പെട്ട യുഡിഎഫ്, ബിജെപി പ്രവർത്തകർ ജനങ്ങളോട് മാപ്പു പറയണമെന്ന് എൽഡിഎഫ് തിരൂർ മണ്ഡഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സിൽവർ ലൈൻ അടയാള പതിക്കുന്നത് സംഘർഷത്തിലാക്കി പദ്ധതി തകിടം മറിക്കാൻ വെൽഫെയർ പാർട്ടി നീക്കം നടത്തിയിരുന്നു.എന്നാൻ ഇവരോടൊപ്പം ചേർന്ന് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ് ബി ജെ പി യു.യുവിച ഡി എഫും.
കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിൽ നങ്ങൾക്ക് വിരോധമില്ലെന്നാണ് ജനം പറയുനത് . സമരത്തെ തള്ളി പറഞ്ഞു.
പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള ഇവരുടെ നീക്കത്തിന് പിന്തുണ നൽകി. നാടിൻ്റെ 
വികസന പ്രവർത്തനത്തെ
നയിക്കേണ്ട നഗരസഭാ ചെയർപേഴ്സൻ തന്നെ അക്രമ സമരത്തിന് നേതൃത്വം നൽകുന്നത് ജില്ലയിൽ തന്നെ ആദ്യമായിട്ടാണ്.
സ്ഥലം എറ്റെടുക്കുമ്പോൾ ഭൂമി വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം പദ്ധതി തന്നെ ഇല്ലാതാക്കാൻ ആണ് യുഡിഎഫ്-ബിജെപി ജമാ അത്ത് സംഘം ശ്രമിക്കുന്നത്. ഇതിന്
ജനങ്ങളോട് മാപ്പു പറയേണ്ടി വരുമെന്നും കെ റയിൽ പദ്ധതി ഏതു വിധേനയും സർക്കാർ നടപ്പിലാക്കുമെന്നും
എൽ ഡി എഫ് തിരൂർ മണ്ഡലം ചെയർമാൻ അഡ്വ പി ഹംസക്കുട്ടി, കൺവീനർ പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ കെ ഹംസ എന്നിവർ അറിയിച്ചു.